‘ഓപ്പറേഷൻ തൂഫാൻ’ : അയൽ സംസ്ഥാനങ്ങളുമായി സംയുക്ത പ്രവർത്തനം ശക്തമാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ കത്തയച്ചു

‘ഓപ്പറേഷൻ തൂഫാൻ’ : അയൽ സംസ്ഥാനങ്ങളുമായി സംയുക്ത പ്രവർത്തനം ശക്തമാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ കത്തയച്ചു

  • മുഖ്യമന്ത്രി വി ഡി സതീശൻ കർണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കത്തയച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തിൽ നിന്ന് മുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടിവേരറുക്കാനും കേരള സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളുമായി സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ കർണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്റലിജൻസ് അധിഷ്ഠിതമായതലയിൽ നിയമനടപടികൾ ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക ശൃംഖലകൾ തകർക്കുകയും അനധികൃത സമ്പാദ്യങ്ങൾ കണ്ടുകെട്ടുകയും ചെയ്യുന്നതായി മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

മയക്കുമരുന്ന് കടത്ത് ശൃംഖലകൾ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ അവയെ ഫലപ്രദമായി നേരിടുന്നതിന് അയൽ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും തമ്മിലുള്ള ഏകോപിത പ്രവർത്തനം അനിവാര്യമാണ്.കേരളവും കർണാടകയും, തമിഴ്‌നാടും, പുതുച്ചേരിയും തമ്മിലുള്ള അതിർത്തി മേഖലകൾ, പ്രധാന റോഡ് ഇടനാഴികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിദ്യാർത്ഥി ശൃംഖലകൾ, നഗര വിതരണ കേന്ദ്രങ്ങൾ എന്നിവ മയക്കുമരുന്ന് മാഫിയകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള മേഖലകളാണ്. നിരവധി അന്തർസംസ്ഥാന, അന്തർദേശീയ മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്യാൻ കേരള പോലീസിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )