കുംഭമേള താരത്തിന് സുരക്ഷ ലഭിക്കുന്നതിനായി താമസിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങൾ പോലീസിന് കൈമാറി

കുംഭമേള താരത്തിന് സുരക്ഷ ലഭിക്കുന്നതിനായി താമസിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങൾ പോലീസിന് കൈമാറി

  • വൈറൽ താരമായ യുവതിക്കും ഭർത്താവ് മുഹമ്മദ് ഫർമാനും സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി എറണാകുളം സെൻട്രൽ പോലീസിന് നിർദേശം നൽകിയിരുന്നു.

കൊച്ചി: കേരളത്തിൽ വിവാഹിതയായ കുംഭമേള താരത്തിന് സുരക്ഷ ലഭിക്കുന്നതിന്, അവർ താമസിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങൾ പോലീസിന് കൈമാറി. എറണാകുളം ജില്ലയിലെയും കോട്ടയം ജില്ലയിലെയും ഓരോ വിലാസങ്ങളാണ് നൽകിയിട്ടുള്ളത്. ഇപ്പോൾ താമസം എറണാകുളത്താണെന്നും അഭിഭാഷകൻ വഴി പോലീസിനെ അറിയിച്ചു. വൈറൽ താരമായ യുവതിക്കും ഭർത്താവ് മുഹമ്മദ് ഫർമാനും സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി എറണാകുളം സെൻട്രൽ പോലീസിന് നിർദേശം നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് വിലാസം ആവശ്യപ്പെട്ട് സെൻട്രൽ പോലീസ് അഭിഭാഷകന് കത്ത് നൽകിയത്.

മിശ്രവിവാഹിതരായ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും മധ്യപ്രദേശ് പോലീസ് വേട്ടയാടുകയാണെന്നും കാണിച്ച് യുവതി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു ഇടക്കാല ഉത്തരവ്. കേരളത്തിൽ അഭയം തേടിയ പെൺകുട്ടിയെ തേടി മധ്യപ്രദേശ് പോലീസ് കഴിഞ്ഞ ദിവസം ഏലൂരിൽ എത്തിയിരുന്നു. ഭർത്താവ് മുഹമ്മദ് ഫർമാനെതിരേ മധ്യപ്രദേശ് പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റ‌ർ ചെയ്തിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )