പൂക്കാട് കലാലയത്തിൽ പ്രവേശനോത്സവം

പൂക്കാട് കലാലയത്തിൽ പ്രവേശനോത്സവം

പ്രശസ്ത എഴുത്തുകാരി ഇ.പി. ദീപ്തി ഉദ്ഘാടനം ചെയ്തു

പൂക്കാട് : കലാപഠനത്തിന് പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് കൊണ്ട് പ്രവേശനോത്സവം നടന്നു. കാഞ്ഞിലശ്ശേരി പത്മനാഭൻ പരിശീലനം നൽകിയ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ കുട്ടികൾ അവതരിപ്പിച്ച പഞ്ചവാദ്യത്തോടെ പ്രോഗ്രാമുകൾക്ക് തുടക്കം കുറിച്ചു. പ്രശസ്ത എഴുത്തുകാരി ഇ.പി. ദീപ്തി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വെച്ച് പ്രശസ്ത വാദ്യകലാകാരനായ പത്മനാഭൻ കാഞ്ഞിലശ്ശേരിയെ ആദരിച്ചു. സുരേഷ് ഉണ്ണി പൊന്നാട ചാർത്തി. സത്യൻ മേപ്പയ്യൂർ ഉപഹാരം നൽകി.

ഉദ്ഘാടകയ്ക്കുള്ള ഉപഹാരം കലാലയം വൈസ് പ്രസിഡണ്ട് കെ. ശ്രീനിവാസൻ നൽകി. ക്ലാസുകൾ സംബന്ധിച്ച വിശദീകരണം നൽകിക്കൊണ്ട് വൈസ് പ്രിൻസിപ്പാൾ സുനിൽ തിരുവങ്ങൂർ സംസാരിച്ചു. യു. കെ. രാഘവൻ അനുഗ്രഹഭാഷണം നടത്തി. പി. ടി. എ പ്രസിഡണ്ട് പി. സജീഷ് ആശംസകൾ നേർന്നു. കലാലയം പ്രസിഡണ്ട് അഡ്വ കെ.ടി ശ്രീനിവാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ശിവദാസ് കാരോളി സ്വാഗതവും ക്ലാസ് സെക്രട്ടറി കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് പാർവ്വണ കിഷോർ, വൈഗ വി. എസ്, ദ്രുവിക എസ്, ഖദീജ നിംമ്ര, സന്തോഷ് കുമാർ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )