കലാച്ചി നോവലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ എഴുത്തുകാരി ഹരിത സാവിത്രിക്ക് വക്കീൽ നോട്ടീസ് അയച്ച് കെ ആർ മീര

കലാച്ചി നോവലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ എഴുത്തുകാരി ഹരിത സാവിത്രിക്ക് വക്കീൽ നോട്ടീസ് അയച്ച് കെ ആർ മീര

  • ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹമധ്യത്തിൽ തനിക്കെതിരെ അവമതിപ്പ് സൃഷ്ടിച്ചതായി ബോധ്യപ്പെട്ടതായി കെ ആർ മീര പറഞ്ഞു

കൊച്ചി: കലാച്ചി നോവലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ എഴുത്തുകാരി ഹരിത സാവിത്രിക്ക് വക്കീൽ നോട്ടീസ് അയച്ച് കെ ആർ മീര.ഫേസ്ബുക്കിലൂടെ കെ ആർ മീര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹമധ്യത്തിൽ തനിക്കെതിരെ അവമതിപ്പ് സൃഷ്ടിച്ചതായി ബോധ്യപ്പെട്ടതായി കെ ആർ മീര പറഞ്ഞു. നിയമനടപടിക്ക് മുന്നോടിയായി അഭിഭാഷകൻ മുഖേന വക്കീൽ നോട്ടീസ് അയയ്ക്കുകയാണെന്നുമാണ് കെ ആർ മീര കുറിപ്പിൽ പറഞ്ഞു.

നോട്ടീസിൽ രേഖപ്പെടുത്തിയ തീയതിക്കകം താൻ ആവശ്യപ്പെട്ട വിധത്തിലുള്ള നടപടികൾ ഹരിത സാവിത്രി കൈക്കൊള്ളാത്തപക്ഷം നീതിക്കായി കോടതിയെ സമീപിക്കുമെന്നും കെ ആർ മീര പറഞ്ഞു. ലീഗൽ നോട്ടീസിനുള്ള ഹരിത സാവിത്രിയുടെ മറുപടി ലഭിച്ചശേഷം ബാക്കി വിവരങ്ങൾ അറിയിക്കാമെന്നും കെ ആർ മീര കുറിപ്പിൽ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )