
വെടിനിർത്തൽ കരാർ ലംഘനം തുടർന്നാൽ ഇറാൻ അവശേഷിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി
- ഇറാൻ ഇനിയും പാഠം പഠിച്ചില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞു.
ടെഹ്റാൻ: വെടിനിർത്തൽ കരാർ വീണ്ടും പ്രതിസന്ധിയിലാക്കി ദക്ഷിണ ഇറാനിൽ വീണ്ടും യുഎസ് ആക്രമണം. തീരദേശ നഗരമായ സിരികിലാണ് സ്ഫോടന ശബ്ദങ്ങൾ കേട്ടത്. ആക്രമണം ട്രംപ് സ്ഥിരീകരിച്ചു. ഇറാൻ ഇനിയും പാഠം പഠിച്ചില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞു. ‘വെടിനിർത്തൽ ലംഘനം തുടർന്നാൽ യുഎസ് സൈന്യം തുടങ്ങിവെച്ചത് അവസാനിപ്പിക്കും. അങ്ങനെ വന്നാൽ ഇറാൻ അവശേഷിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ലക്ഷ്യമിട്ടത് ഇറാന്റെ സൈനിക നിരീക്ഷണ സംവിധാനങ്ങളും ഡ്രോൺ സംഭരണശാലകളുമാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. എന്നാൽ മേഖലയിലെ യുഎസ് കേന്ദ്രങ്ങളിൽ തിരിച്ചടിച്ചെന്ന് ഐആർജിസിയും വ്യക്തമാക്കി.

ആക്രമണം ഹോർമുസിലെ കപ്പൽ ആക്രമണത്തിന് തിരിച്ചടി.ഹോർമുസിൽ എണ്ണ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ദക്ഷിണ ഇറാനിലെ യുഎസ് ആക്രമണമുണ്ടായത്. പനാമ പതാകയുള്ള ‘എംടി കികു’ എന്ന എണ്ണ കപ്പലിലാണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. ഇതിന് പിന്നാലെ ആദ്യം യുഎസ് ഇറാനിൽ ആക്രമണം നടത്തിയിരുന്നു. രണ്ടാമത്തെ തവണയാണ് ഇറാനിൽ യുഎസ് ആക്രമണം നടത്തുന്നത്.
