കെ.എസ്.ആർ.ടി.സി. പ്രിയദർശിനി പദ്ധതിയെത്തുടർന്ന് സ്വകാര്യബസുകൾ നേരിടുന്ന വരുമാനനഷ്ടം പരിഹരിക്കാൻ നടപടി

കെ.എസ്.ആർ.ടി.സി. പ്രിയദർശിനി പദ്ധതിയെത്തുടർന്ന് സ്വകാര്യബസുകൾ നേരിടുന്ന വരുമാനനഷ്ടം പരിഹരിക്കാൻ നടപടി

  • വെള്ളിയാഴ്ച എ.ഡി.എം. കെ. അജീഷിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ബസ്സുടമകളുടെ യോഗത്തിലാണ് തീരുമാനം.

കല്പറ്റ :കെ.എസ്.ആർ.ടി.സി. പ്രിയദർശിനി പദ്ധതിയെത്തുടർന്ന് സ്വകാര്യബസുകൾ നേരിടുന്ന വരുമാനനഷ്ടം പരിഹരിക്കാൻ നടപടി. ഇതിന്റെ ഭാഗമായി ജില്ലയിൽ കെ.എസ്.ആർ.ടി.സി. ബസുകളും സ്വകാര്യബസുകളും ഒരേസമയത്ത് ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന സാഹചര്യം പരിശോധിച്ച് പുനഃക്രമീകരിക്കും. വെള്ളിയാഴ്ച എ.ഡി.എം. കെ. അജീഷിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ബസ്സുടമകളുടെ യോഗത്തിലാണ് തീരുമാനം. ഇതിനായി ഒരേ സമയത്തുള്ള സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ സ്വകാര്യ ബസ്സുടമകളോട് നിർദേശിച്ചു. ബസുകളുടെ പട്ടിക ലഭിച്ചശേഷം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് എ.ഡി.എം. കെ. അജീഷ് പറഞ്ഞു.ഒരേ റൂട്ടിൽ ഒരേസമയം കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യ ബസും സർവീസ് നടത്തുന്നത് സ്വകാര്യബസിൽ യാത്രക്കാരില്ലാത്ത അവസ്ഥയ്ക്ക് കാരണമാവുന്നതായി ബസ്സുടമകൾ പറഞ്ഞു.

ഇത്തരം റൂട്ടുകളെക്കുറിച്ചുള്ള വിവരം ഉടൻ കൈമാറുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. ഹരിദാസ് പറഞ്ഞു. സുൽത്താൻബത്തേരിയിൽ പുതിയ ബസ് സ്റ്റാൻഡിൽനിന്നും പഴയ ബസ് സ്റ്റാൻഡിൽനിന്നും തുടങ്ങേണ്ട സർവീസുകളുടെ കൃത്യത ഉറപ്പാക്കാനും തീരുമാനമായി. ബത്തേരിയിൽ നിന്നുള്ള താളൂർ, അമ്പലവയൽ, അയ്യംകൊല്ലി, ഗൂഡല്ലൂർ, വടുവൻചാൽ, കല്പറ്റ, മാനന്തവാടി സർവീസുകൾ ചുങ്കം സ്റ്റാൻഡിൽനിന്നു തുടങ്ങും. ബത്തേരിയിൽനിന്ന് പുല്പള്ളി, നമ്പ്യാർകുന്ന്, കല്ലൂർ, പാട്ടവയൽ സർവീസുകൾ പഴയ ബസ് സ്റ്റാൻഡിൽ നിന്നും തുടങ്ങും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )