കർഷകദിനാചരണവുമായി കൊയിലാണ്ടി ഇന്റർ​ഗ്രേറ്റഡ് അ​ഗ്രികൾച്ചറൽ ഡെവലപ്മെന്റ് സൊസൈറ്റി

കർഷകദിനാചരണവുമായി കൊയിലാണ്ടി ഇന്റർ​ഗ്രേറ്റഡ് അ​ഗ്രികൾച്ചറൽ ഡെവലപ്മെന്റ് സൊസൈറ്റി

  • കക്കുളം പാടശേഖരത്തിന് സമീപം നടന്ന പരിപാടി സൊസൈറ്റി പ്രസിഡണ്ട് കെ ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: കൊയിലാണ്ടി ഇന്റർ​ഗ്രേറ്റഡ് അ​ഗ്രികൾച്ചറൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു. കക്കുളം പാടശേഖരത്തിന് സമീപം നടന്ന പരിപാടി സൊസൈറ്റി പ്രസിഡണ്ട് കെ ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി ചന്ദ്രശേഖരൻ അധ്യക്ഷനായി. ഒ. കെ സുരേഷ് കർഷകർക്കുള്ള ക്ലാസ് കൈകാര്യം ചെയ്തു. വി രമേശൻ, ടി ​ഗം​ഗാധരൻ, വിപി ശ്രീജ എന്നിവർ സംസാരിച്ചു.

മികച്ച കേരകർഷകനായി ശിവൻ, നെൽകർഷകനായി രാമകൃഷ്ണൻ, പച്ചക്കറി കർഷകനായി ബാബു, വാഴ കർഷകനായി മണി, ക്ഷീര കർഷകനായി ചന്ദ്രൻ എന്നിവരെ തെരഞ്ഞടുത്തു. ഇപരെ പരിപാടിയിൽ ആദരിച്ചു. എൻ കെ രാജ​ഗോപാൽ സ്വാ​ഗതവും വിപി മുരളി നന്ദിയും പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )