വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

  • സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കുന്നില്ല. സെബിയെ ഓഹരി കൈമാറ്റം അറിയിച്ചു. പക്ഷേ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ല

കണ്ണൂർ: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ അറിയാതെയാണ് ഓഹരി കൈമാറ്റം എന്നതിൽ ദുരൂഹതയെന്ന് കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് ആരോപിച്ചു.വിഴിഞ്ഞം നേരത്തെ തന്നെ ആലോചിചുറപ്പിച്ച കച്ചവട രീതിയാണ്. സെബിക്ക് മുൻപിലും കാര്യങ്ങൾ സുതാര്യമായി അറിയിച്ചില്ല. സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കുന്നില്ല. സെബിയെ ഓഹരി കൈമാറ്റം അറിയിച്ചു. പക്ഷേ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ല. അദാനി ഗ്രൂപ്പ് സെബിക്ക് നൽകിയ അപേക്ഷ, മാനദണ്ഡങ്ങൾ പാലിച്ചിട്ടല്ല. സർക്കാർ അദാനിയെ രക്ഷിക്കാൻ വഴി വിട്ട സഹായം നൽകുമോ എന്നാണ് അറിയാനുള്ളത്’-പിണറായി പറഞ്ഞു.

29ന് അദാനി ഗ്രൂപ്പ് ഓഹരി കൈമാറ്റത്തിന് സെബിക്ക് കത്ത് നൽകി. വിവരം 30ന് പുറത്ത് വന്നു. 1ന് നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചു. എന്നാൽ സർക്കാറിന് അറിയിപ്പ് ലഭിച്ചില്ല എന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. ഒരപേക്ഷയും ലഭിച്ചില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെയാണ് സർക്കാരിനെ അറിയിക്കാതെ നീക്കം നടത്താൻ അദാനിക്ക് ധൈര്യം ലഭിച്ചത്. അവിടെയാണ് സംശയം ഉയരുന്നത്. ഗുരുതരമായ കരാർ ലംഘനമുണ്ടായി. എന്നിട്ടും നിയമോപദേശം തേടുമെന്നോ നിയമ നടപടി സ്വീകരിക്കുമെന്നോ മുഖ്യമന്ത്രി പറഞ്ഞില്ല. ഇത് സർക്കാർ ഗൗരവമായി കാണുന്നില്ല എന്നാണർത്ഥം’-പിണറായി വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )