ആനക്കൊമ്പ് കേസിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹൻലാൽ

ആനക്കൊമ്പ് കേസിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹൻലാൽ

  • കൈവശമുള്ള ആനക്കൊമ്പിന്റെയും ആനക്കൊമ്പ് കൊണ്ട് തീർത്ത കരകൗശല വസ്തുക്കളുടെയും കണക്ക് കൈമാറി

കൊച്ചി: ആനക്കൊമ്പ് കേസിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹൻലാൽ. കൈവശമുള്ള ആനക്കൊമ്പിന്റെയും ആനക്കൊമ്പ് കൊണ്ട് തീർത്ത കരകൗശല വസ്തുക്കളുടെയും കണക്ക് കൈമാറി. മലയാറ്റൂർ ഡിഎഫ്ഒയ്ക്കാണ് കണക്ക് കൈമാറിയത്. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു നടപടി. ഹൈക്കോടതി നിർദ്ദേശപ്രകാരം വന്യജീവികളുമായി ബന്ധപ്പെട്ട വസ്തുക്കൾ ഏതെങ്കിലും കൈവശം വച്ചിരിക്കുന്നവർ നിയമനടപടി നേരിടുന്നുണ്ടെങ്കിൽ അവർക്ക് ഇതുമായി ബന്ധപ്പെട്ട കണക്ക് വൈൽഡ്ലൈഫ് വാർഡന് സമർപ്പിച്ച് കേസിൽ നിന്ന് വിടുതൽ സ്വീകരിക്കാം എന്ന നിർദേശമായിരുന്നു ഹൈക്കോടതിയുടേത്. ഇതിന്റെ ഭാഗമായാണ് നടപടി.

മോഹൻലാലിന്റെ കൈവശമുള്ള രണ്ട് ആനക്കൊമ്പുകളുടെയും 12 കരകൗശല വസ്‌തുക്കളുടേയും കണക്കാണ് മലയാറ്റൂർ ഡിഎഫ്ഒ മുൻപാകെ സമർപ്പിച്ചിട്ടുള്ളത്.ഡിഎഫ്ഒ തുടർനടപടികൾ സ്വീകരിക്കും. അതോടുകൂടി ഈ കേസുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമനടപടികളിൽ നിന്ന് മോഹൻലാലിന് മോചനം നേടാം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )