ബസിന്റെ സമയം ചോദിച്ച യാത്രക്കാരോട് മോശമായി പെരുമാറി ; മൂന്ന് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അന്വേഷണം

ബസിന്റെ സമയം ചോദിച്ച യാത്രക്കാരോട് മോശമായി പെരുമാറി ; മൂന്ന് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അന്വേഷണം

  • ഡിപ്പോയിലെ അന്വേഷണ വിഭാഗത്തിലെ ജീവനക്കാരാണ് ബസുകളുടെ സമയം ചോദിച്ച യാത്രക്കാരോട് മോശമായി പെരുമാറിയത്.

തിരുവനന്തപുരം : യാത്രക്കാരോട് മോശമായി പെരുമാറിയ സംഭവത്തിൽ മൂന്ന് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അന്വേഷണം. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലാണ് സംഭവം. ഡിപ്പോയിലെ അന്വേഷണ വിഭാഗത്തിലെ ജീവനക്കാരാണ് ബസുകളുടെ സമയം ചോദിച്ച യാത്രക്കാരോട് മോശമായി പെരുമാറിയത്.

ബസുകളുടെ സമയം ചോദിച്ചപ്പോൾ അന്വേഷണ വിഭാഗത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരും യാത്രക്കാർക്ക് മറുപടി നൽകിയില്ല. ആവർത്തിച്ച് ചോദിച്ചപ്പോൾ ബസ് വരുമ്പോഴേ അറിയാൻ പറ്റൂ എന്ന് പറഞ്ഞ്യാത്രക്കാരോട് തട്ടിക്കയറുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )