അതിവേഗ റെയിൽ പദ്ധതിയിൽ നിർണായക ചർച്ച ഇന്ന്

അതിവേഗ റെയിൽ പദ്ധതിയിൽ നിർണായക ചർച്ച ഇന്ന്

  • വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്‌ച നടത്തും.

തിരുവനന്തപുരം : മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പദ്ധതിയിൽ ഇന്ന് നിർണായക ചർച്ച. വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്‌ച നടത്തും. രാവിലെ 9 മണിക്കാണ് കൂടിക്കാഴ്ച. വിദഗ്‌ധ സമതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി പരിശോധിക്കും. വിദഗ്‌ധ സമിതി അന്തിമ റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കും. ഇ ശ്രീധരൻ നേരത്തെ പ്രാഥമിക റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.നിർമ്മാണ ചിലവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും. അതിവേഗ റെയിൽ പദ്ധതി ഡിഎംആർസിയെ ഏൽപ്പിക്കണമെന്നാണ് മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ട് വെക്കുന്ന നിർദേശം.

ഡിഎംആർസിയെ ഏൽപ്പിച്ചാൽ കൊച്ചി മെട്രോ മാതൃകയിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കും.രൂപകൽപ്പന, നിർമാണം,കമ്മീഷനിംഗ് എന്നിവയെല്ലാം ഡിഎംആർസി ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെലവ് വർധനവില്ലാതെ നിശ്ചിത സമയത്തിനുള്ളിലോ അതിനുമുമ്പൊ പദ്ധതി പൂർത്തിയാക്കാം. കേരള ഹൈസ്പീഡ് റെയിലിന്റെ ഗുണങ്ങൾ എണ്ണി പറഞ്ഞായിരുന്നു ഇ ശ്രീധരന്റെ ആവശ്യം. ഇ ശ്രീധരന്റെ തിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ ഉപസമിതി പച്ചക്കൊടി കാണിച്ചേക്കും. റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സർക്കാരിന് സമർപ്പിക്കും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )