പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവൻ നൽകാനൊരുങ്ങി ആഭ്യന്തര വകുപ്പ്

പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവൻ നൽകാനൊരുങ്ങി ആഭ്യന്തര വകുപ്പ്

  • തൂഫാൻ- ദി നാർക്കോ ഹണ്ട്, ‘പ്രോജക്ട് സീറോ’ തുടങ്ങിയ ജനകീയ പദ്ധതികൾക്ക് പുറമേ പോലീസിനെ കൂടുതൽ ജനകീയമാക്കാനൊരുങ്ങി ആഭ്യന്തര വകുപ്പ്.

തിരുവനന്തപുരം: തൂഫാൻ- ദി നാർക്കോ ഹണ്ട്, ‘പ്രോജക്ട് സീറോ’ തുടങ്ങിയ ജനകീയ പദ്ധതികൾക്ക് പുറമേ പോലീസിനെ കൂടുതൽ ജനകീയമാക്കാനൊരുങ്ങി ആഭ്യന്തര വകുപ്പ്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിർജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവൻ നൽകാനൊരുങ്ങുകയാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആഭ്യന്തരവകുപ്പ്.

യുഡിഎഫിന്റെ കാലത്ത് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ചെയർമാനായിരുന്ന കാലത്ത് അതീവ സജീവമായിരുന്നതിന് സമാനമായി, ലോക്കപ്പ്മർദ്ദനങ്ങൾക്കെതിരെയും പോലീസ് സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും കർശന ഇടപെടലുകൾ നടത്താനാണ് സർക്കാർ ഒരുങ്ങുന്നതെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )