
കള്ളാടി മണ്ണിടിച്ചിൽ സംബന്ധിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണങ്ങളെ തള്ളി മന്ത്രി എ.പി. അനിൽ കുമാർ
- വിദഗ്ധസമിതി പരിശോധിച്ച് റിപ്പോർട്ടിനുശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകും.
വയനാട് : കള്ളാടി മണ്ണിടിച്ചിൽ സംബന്ധിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണങ്ങളെ തള്ളി മന്ത്രി എ.പി. അനിൽ കുമാർ. മന്ത്രിമാർ പരസ്പരവിരുദ്ധമായി കാര്യങ്ങൾ പറഞ്ഞിട്ടില്ല. ആരെയും പഴിചാരി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിട്ടില്ല. ആദ്യഘട്ടത്തിൽ ലഭിച്ച വിവരത്തെ തുടർന്നാണ് മൺകൂന ഇടിഞ്ഞതെന്ന് പറഞ്ഞത്. വിദഗ്ധസമിതി പരിശോധിച്ച് റിപ്പോർട്ടിനുശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. ക്യാംപിൽ ആവശ്യമായ കാര്യങ്ങൾ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ക്യാംപിൽ നിന്നുള്ളത് ഒറ്റപ്പെട്ട പരാതികളാണ്. പരാതികളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
CATEGORIES News
TAGS WAYANAD
