
ഓണം സ്പെഷൽ ട്രെയിൻ തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ്സ്; ഓഗസ്റ്റ് 12 മുതൽ സർവിസ് ആരംഭിക്കും
- ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 9 വരെ ബുധനാഴ്ചകളിൽ രാവിലെ 9ന് പുറപ്പെട്ട് രാത്രി 9ന് മംഗളൂരു ജംക്ഷനിൽ എത്തും.
തിരുവനന്തപുരം :തിരുവനന്തപുരം നോർത്ത്-മംഗളൂരു ജംക്ഷൻ ഓണം സ്പെഷൽ ട്രെയിൻ (06093) ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 9 വരെ ബുധനാഴ്ചകളിൽ രാവിലെ 9ന് പുറപ്പെട്ട് രാത്രി 9ന് മംഗളൂരു ജംക്ഷനിൽ എത്തും.

മടക്ക ട്രെയിൻ (06094) ഓഗസ്റ്റ് 13 മുതൽ സെപ്റ്റംബർ 3 വരെ വ്യാഴാഴ്ചകളിൽ ഉച്ചയ്ക്കു 3.15ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 5.30ന് തിരുവനന്തപുരത്ത് എത്തും. കോട്ടയം, എറണാകുളം, ഷൊർണൂർ വഴിയാണു സർവീസ്. ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. ട്രെയിനിന് പ്രത്യേക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.
CATEGORIES News
