തൊഴിലാളി വിരുദ്ധ ഫിനാൻസ് ബിൽ, ലേബർ കോഡ് എന്നിവ പിൻവലിക്കുക. പ്രക്ഷോഭ പരിപാടികളുമായി കെ എസ് എസ്പി യു ചേമഞ്ചേരി യൂനിറ്റ് കൺവെൻഷൻ

തൊഴിലാളി വിരുദ്ധ ഫിനാൻസ് ബിൽ, ലേബർ കോഡ് എന്നിവ പിൻവലിക്കുക. പ്രക്ഷോഭ പരിപാടികളുമായി കെ എസ് എസ്പി യു ചേമഞ്ചേരി യൂനിറ്റ് കൺവെൻഷൻ

  • ലേബർ കോഡ് നടപ്പാക്കിയതിന്റെ പ്രത്യാഘാതങ്ങൾ തൊഴിൽ മേഖലയിൽ പ്രതിഫലിക്കുന്നതിന്റെ അടയാളങ്ങളാണ് കോറോം ഹെൽത്ത് ഉൾപ്പടെയുള്ള കമ്പനികളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്

പൂക്കാട് :കെ എസ് എസ്പി യു ചേമഞ്ചേരി യൂനിറ്റ് കൺവെൻഷൻ പൂക്കാട് കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. തൊഴിലാളി വിരുദ്ധ നയങ്ങളാണ് ഫിനാൻസ് ബില്ലിലൂടെ കേന്ദ്ര സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ലേബർ കോഡ് നടപ്പാക്കിയതിന്റെ പ്രത്യാഘാതങ്ങൾ തൊഴിൽ മേഖലയിൽ പ്രതിഫലിക്കുന്നതിന്റെ അടയാളങ്ങളാണ് കോറോം ഹെൽത്ത് ഉൾപ്പടെയുള്ള കമ്പനികളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇതിനെതിരെ തൊഴിലാളി വർഗ്ഗം ഒന്നിച്ചു പ്രതികരിക്കേണ്ടതുണ്ട്,ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ട്.

കെ എസ് എസ്പി യു പ്രവർത്തകരും ഈ പ്രവർത്തനത്തിൽ മുന്നണി പോരാളികളായി മാറണം. അദ്ദേഹം ആഹ്വാനം ചെയ്തു.
യൂനിറ്റ് പ്രസിഡണ്ട് വി.എം.ലീല അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് കെ എസ് എസ്പി യു പ്രസിഡണ്ട് ഭാസ്കരൻ ചേനോത്ത്, സെക്രട്ടറി ടി. സുരേന്ദ്രൻ
,ഇ .ഗംഗാധരൻ നായർ എന്നിവർ സംസാരിച്ചു.
സംഘടനയിൽ പുതിയതായി അംഗത്വമെടുത്തവർക്ക് വരവേല്പ്,75 പിന്നിട്ടവർക്ക് ആദരം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
KSSPU ചേമഞ്ചേരി യൂനിറ്റ് സെക്രട്ടറി ഡോക്ടർ എൻ.വി. സദാനന്ദൻ സ്വാഗതവും ട്രഷറർ പി.ഉണ്ണികൃഷ്ണൻ കൃതജ്‌ഞതയും രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )