പാളയത്ത് കിടപ്പുമുറിയിൽ യുവാവിനെ കുത്തിക്കൊന്ന കേസുമായി ബന്ധപ്പെട്ട് ബന്ധുവായ യുവാവ് കസബ പോലീസിന്റെ കസ്റ്റഡിയിൽ

പാളയത്ത് കിടപ്പുമുറിയിൽ യുവാവിനെ കുത്തിക്കൊന്ന കേസുമായി ബന്ധപ്പെട്ട് ബന്ധുവായ യുവാവ് കസബ പോലീസിന്റെ കസ്റ്റഡിയിൽ

  • പ്രതിയെന്ന് സംശയിക്കുന്നയാൾ കോഴിക്കോട് മാങ്കാവ് കൊളങ്ങരപ്പീടിക സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണെന്നാണ് വിവരം

കോഴിക്കോട് : പാളയത്ത് കിടപ്പുമുറിയിൽ യുവാവിനെ കുത്തിക്കൊന്ന കേസുമായി ബന്ധപ്പെട്ട് ബന്ധുവായ യുവാവ് കസബ പോലീസിന്റെ കസ്റ്റഡിയിൽ. പുതിയകോവിലകംപറമ്പ് ബി. ബിജു (38)വിനെയാണ് ഞായറാഴ്ച പുലർച്ചെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. പ്രതിയെന്ന് സംശയിക്കുന്നയാൾ കോഴിക്കോട് മാങ്കാവ് കൊളങ്ങരപ്പീടിക സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണെന്നാണ് വിവരം. നേരത്തേ ഇയാളെ മാനസികാസ്വാസ്ഥ്യത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബിജുവും ബന്ധുക്കളും ചേർന്നാണ്ഇയാളെ ബലമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന്റെ വൈരാഗ്യത്താലാണ് കൊലപാതകമെന്നാണ് സൂചന. കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടയിൽ ഞായറാഴ്ച പുലർച്ചെ 2.45-ന് പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്ന് അച്ഛൻ രാജൻ, ബിജുവിനെ ഫോൺ ചെയ്ത‌ിരുന്നു. എടുത്തിരുന്നില്ല.പിന്നീട് പുലർച്ചെ മൂന്നിന് അമ്മ ബേബി വാതിൽതുറന്ന് നോക്കിയപ്പോഴാണ് കട്ടിലിൽ കൊല്ലപ്പെട്ടുകിടക്കുന്ന മകനെ കണ്ടത്. ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങൾ വീടിന്റെ കിടപ്പുമുറിയിലില്ലെന്ന് തെളിവെടുപ്പിനായി എത്തിയ പോലീസ് സംഘവും വീട്ടുകാരോട് പറഞ്ഞിരുന്നു.

മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ.എം. ബിജു, ടൗൺ അസിസ്റ്റന്റ് കമ്മിഷണർ കെ.വി. പ്രമോദൻ, കസബ ഇൻസ്പെക്ടർ പി.ജെ. ജിമ്മി, എസ്.ഐ. നിമിൻ കെ. ദിവാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്. ബിജുവിനെബിജുവിനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന യുവാവിന് കുരുക്കായത് കൈയിലെ പരിക്കും സി.സി.ടി.വി. ദൃശ്യങ്ങളും. ബിജുവിന്റെ ഫോണും സ്കൂട്ടറിന്റെ താക്കോലും മൃതദേഹംകിടന്ന മുറിയുടെ താക്കോലും ഇയാൾ കൊണ്ടുപോയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )