സി ജെ പി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ

സി ജെ പി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ

  • പരീക്ഷാ സംവിധാനത്തിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്തത നിരായുധരായ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് അമിതമായി ബലം പ്രയോഗിച്ചുവെന്നും അതിക്രൂരമായി ആക്രമിച്ചെന്നും കെജ്രിവാൾ പറഞ്ഞു.

ദില്ലി: കോക്റോച്ച് ജനത പാർട്ടി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. പരീക്ഷാ സംവിധാനത്തിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്തത നിരായുധരായ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് അമിതമായി ബലം പ്രയോഗിച്ചുവെന്നും അതിക്രൂരമായി ആക്രമിച്ചെന്നും കെജ്രിവാൾ പറഞ്ഞു.പ്രതിഷേധക്കാർ സമാധാനപരമായി മാർച്ച് ചെയ്യുമ്പോഴാണ് ദില്ലി പോലീസ് ലാത്തിച്ചാർജ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെജ്രിവാൾ.മോദി സർക്കാർ കുട്ടികളെ അതിക്രൂരമായാണ് നേരിട്ടത്. അവരുടെ കൈയിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. വടിയോ കല്ലോ ഒന്നും തന്നെയില്ല. അവർ സമാധാനപരമായി പാർലമെന്റിലേക്ക് പോവുകയായിരുന്നു. അവരെ മൃഗീയമായി ലാത്തിച്ചാർജ് ചെയ്തു.

പല കുട്ടികളുടെയും തലയ്ക്ക് പരിക്കേറ്റു. ചിലരുടെ കൈയും കാലും ഒടിഞ്ഞു. അത്രയ്ക്ക് ക്രൂരമായാണ് മോദി ഈ കുട്ടികളെ ആക്രമിച്ചത്” കെജ്രിവാൾ പറഞ്ഞു. തുടർച്ചയായുണ്ടാകുന്ന ചോദ്യപ്പേപ്പർ ചോർച്ചകൾ, പരീക്ഷകൾ സുതാര്യമായി നടത്താനുള്ള സർക്കാരിന്റെ പരാജയമാണ് കാണിക്കുന്നതെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി. വിദ്യാർത്ഥികൾ ഒരൊറ്റ കാര്യമേ ആവശ്യപ്പെടുന്നുള്ളൂ, ചോദ്യപ്പേപ്പർ ചോർച്ച അവസാനിപ്പിക്കണം. ഒരു പരീക്ഷ പോലും നേരാംവണ്ണം നടത്താൻ കഴിയാത്ത ഒരു പരാജയപ്പെട്ട പ്രധാനമന്ത്രിയാണ് മോദി. എല്ലാ വർഷവും ചോദ്യപ്പേപ്പർ ചോരുന്നു. ഇതിനെതിരെ ശബ്ദിക്കുന്ന വിദ്യാർത്ഥികളെ ലാത്തി കൊണ്ടടിക്കുന്നുവെന്നും കെജ്രിവാൾ വിമർശിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )