
ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവ് പരാതി
- കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവ് പരാതി. സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വർഷം ജൂണിലാണ് ഏറ്റുമാനൂർ സ്വദേശിനിയായ അഞ്ചു കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവിച്ചത്. ആരോഗ്യപ്രശ്നനങ്ങളെ തുടർന്ന് കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. കുഞ്ഞിനെ തിരികെ ലഭിച്ചപ്പോ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. കുഞ്ഞിനെ തിരികെ ലഭിച്ചപ്പോൾ വലതുവശത്തെ വാരിയെല്ലിനോട് ചേർന്ന് ചെറിയ മുഴ ശ്രദ്ധയിൽപ്പെട്ടതായി കുടുംബം പറയുന്നു. ഇക്കാര്യം അന്ന് തന്നെ ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും സാധാരണ തടിപ്പാണെന്ന് പറഞ്ഞ് പരിശോധന നടത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഒരു വർഷത്തിന് ശേഷം തടിപ്പ് വലുതായതോടെയാണ് കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിച്ചത്. അവിടെ നടത്തിയ എക്സ്റേ പരിശോധനയിലാണ് കുഞ്ഞിന്റെ ശരീരത്തിനുള്ളിൽ സൂചി തറച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കഴിഞ്ഞ ജൂലൈയിൽ ശസ്ത്രക്രിയ നടത്തി സൂചി പുറത്തെടുത്തു. കുഞ്ഞിന് ചികിത്സ നൽകിയ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് തന്നെയാണ് സൂചി ശരീരത്തിൽ കുടുങ്ങിയതെന്ന സംശയത്തിലാണ് കുടുംബം പരാതി നൽകിയത്.
