കെഎസ്ആർടിസി ആരംഭിച്ച ‘പിങ്ക് ബസ്’ സർവീസിൽ പുരുഷൻമാർക്ക് പ്രത്യേക യാത്രാ ഇളവ്

കെഎസ്ആർടിസി ആരംഭിച്ച ‘പിങ്ക് ബസ്’ സർവീസിൽ പുരുഷൻമാർക്ക് പ്രത്യേക യാത്രാ ഇളവ്

രാവിലെ 4.30-ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്ന സർവീസിലാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്ന പുതിയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം:സ്ത്രീകൾക്കായി കെഎസ്ആർടിസി ആരംഭിച്ച ‘പിങ്ക് ബസ്’ സർവീസിൽ പ്രത്യേക യാത്രാ ഇളവ്. രാവിലെ 4.30-ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്ന സർവീസിലാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്ന പുതിയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ ട്രിപ്പിൽ മെഡിക്കൽ കോളെജിലേക്ക് ചികിത്സയ്ക്കായി പോകുന്ന സ്ത്രീ രോഗികൾക്കൊപ്പമുള്ള പുരുഷ കൂട്ടിരിപ്പുകാർക്കും, സ്ത്രീ കൂട്ടിരിപ്പുകാർക്കൊപ്പമുള്ള പുരുഷ രോഗികൾക്കും യാത്ര ചെയ്യാൻ അനുമതിയുണ്ടായിരിക്കും. പുലർച്ചെയെത്തുന്ന രോഗികളും അവരുടെ സഹായികളും അനുഭവിക്കുന്ന യാത്രാ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് കെഎസ്ആർടിസിയുടെ തീരുമാനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )