
വടകര എംഡിഎംഎ കേസ്; അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും
- ചോദ്യം ചെയ്താൽ കൂടുതൽ പേരെ പിടികൂടാനാകുമെന്ന നിഗമനത്തിൽ പോലീസ്.
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അന്വേഷണസംഘം ഒരുങ്ങുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസിന്റെ ഈ നീക്കം. ചോദ്യം ചെയ്താൽ കൂടുതൽ പേരെ പിടികൂടാനാകുമെന്ന നിഗമനത്തിൽ പോലീസ്. വിദ്യാഭ്യാസ വകുപ്പിൽ ലഹരി സംഘങ്ങളുമായി ബന്ധമുള്ളവർ ഇനിയുമുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്. ഇന്നലെ പിടികൂടിയ ജിജിൻ ഒരു കോടിയുടെ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. കേസിൽ കോഴിക്കോട് ഒരു അധ്യാപിക കൂടി ഇന്നലെ അറസ്റ്റിലായി. വടകര ബിആർസിയിലെ താത്കാലിക അധ്യാപികയായ നീഷ്മയാണ് അറസ്റ്റിലായത്. ലഹരി കേസിൽ അറസ്റ്റിലായതോടെ നീഷ്മയെ സർവീസിൽ നിന്നും പിരിച്ചുവിട്ടു.

നിലവിൽ ലഹരി വിൽപന നടത്തുന്ന കണ്ണൂർ ഇരിട്ടി സ്വദേശിയായ ഒരാളും എസ്ഐടിയുടെ കസ്റ്റഡിയിലുണ്ട്. നേരത്തെ ലഹരി വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ കോഴിക്കോട് മറ്റു രണ്ട് അധ്യാപകർ അറസ്റ്റിലായിരുന്നു. കീർത്തന, ക്യാവ എന്നിവരാണ് പിടിയിലായത്. ഇരുവരും പേരാമ്പ്ര ബിആർസിയിലെ അധ്യാപകരായിരുന്നു.
