
സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കും ; ഹെപ്പറ്റൈറ്റിസ് വാക്സിനേഷൻ വ്യാപകമാക്കും : മന്ത്രി കെ മുരളീധരൻ
- സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം എത്രയും വേഗംപരിഹരിക്കും. കൂടാതെ പുതിയതായി മരുന്നുകൾ വാങ്ങുന്നതിനായി ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി പോലുള്ള മാരകരോഗങ്ങൾ എത്രയും വേഗം കണ്ടെത്താനും വാക്സിനേഷൻ വ്യാപകമാക്കാനും നടപടിയെടുക്കുമെന്നു ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ലോക ഹെപ്പറ്റൈറ്റിസ് ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം എത്രയും വേഗംപരിഹരിക്കും. കൂടാതെ പുതിയതായി മരുന്നുകൾ വാങ്ങുന്നതിനായി ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും ഐക്യത്തോടെ പ്രവർത്തിക്കുന്നവരാണ് നമ്മൾ എന്നതാണ് സംസ്ഥാനത്തിന്റെ നേട്ടം.

തെറ്റിദ്ധാരണ ഉളവാക്കുന്ന വാർത്തകൾ പ്രചരിപ്പിക്കാതിരിക്കാതിരിക്കുക യും, ജീവനക്കാർ രോഗികളോട് നല്ല രീതിയിൽ പെരുമാറുകയും വേണം. വി. മുരളീധരൻഎം.എൽ.എ അധ്യക്ഷത വഹിച്ചു. ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങളുടെ പ്രതിരോധവും നിർമ്മാർജ്ജനവും സാധ്യമാണ്. ഇതിന് ബോധവത്കരണവും സാമൂഹികമായ മാറ്റവും അനിവാര്യമാണ്. കേവലം ഒരു ദിവസത്തെ ദിനാചരണത്തിലൊതുങ്ങാതെ ഓരോ വ്യക്തിയും ആരോഗ്യ പ്രവർത്തകനാകണം, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരിലേക്ക് സേവനങ്ങൾ എത്തിക്കണം എന്നും എംഎൽഎ പറഞ്ഞു.
