
കൽക്കരികുംഭകോണ കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്
മൻമോഹൻ സിങ്ങിന് എതിരായ കേസ് അവസാനിപ്പിച്ച സിബിഐ റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചു.
ന്യൂഡൽഹി : കൽക്കരി കുംഭകോണ കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്. മൻമോഹൻ സിങ്ങിന് എതിരായ കേസ് അവസാനിപ്പിച്ച സിബിഐ റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് റിപ്പോർട്ട് അം ഗീകരിച്ചത്. കേസ് അവസാനിപ്പിക്കാനുള്ള സിബിഐ തീരുമാനം നേരത്തെ വിചാരണ കോടതി അംഗീകരിച്ചിരുന്നു. കൽക്കരി കുംഭകോണ കേസിൽ ആറാം പ്രതിയായിരുന്നു മൻമോഹൻ സിങ്.

മരിച്ച് രണ്ട് വർഷം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. ഒഡീഷയിലെ താലാബീര-II കൽക്കരിപ്പാടം സ്വകാര്യ കമ്പനിക്ക് അനുവദിച്ച കേസിലാണ് മുൻ പ്രധാനമന്ത്രി കുറ്റവിമുക്തനായത്.
CATEGORIES News
