വിലക്കയറ്റത്തിൻ്റെ പേര് പറഞ്ഞു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു വെട്ടിക്കുറച്ചത് അങ്ങേയറ്റം പ്രതിഷേധാത്മകമായ നടപടി എന്ന് വി ശിവൻകുട്ടി

വിലക്കയറ്റത്തിൻ്റെ പേര് പറഞ്ഞു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു വെട്ടിക്കുറച്ചത് അങ്ങേയറ്റം പ്രതിഷേധാത്മകമായ നടപടി എന്ന് വി ശിവൻകുട്ടി

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വീട്ടിലെ വിഭവങ്ങൾ വിലക്കയറ്റം കാരണം വെട്ടിക്കുറയ്ക്കുമോ എന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ ചോദിച്ചു

തിരുവനന്തപുരം:വിലക്കയറ്റത്തിൻ്റെ പേര് പറഞ്ഞു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു വെട്ടിക്കുറച്ചത് അങ്ങേയറ്റം പ്രതിഷേധാത്മകമായ നടപടി എന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വീട്ടിലെ വിഭവങ്ങൾ വിലക്കയറ്റം കാരണം വെട്ടിക്കുറയ്ക്കുമോ എന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ ചോദിച്ചു. പുതിയ മെനുപ്രകാരം വിദ്യാർത്ഥികൾക്ക് നൽകുക ചോറും രണ്ട് കറികളും മാത്രമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഒരു ഭരണാധികാരിയും ചെയ്യാത്തതാണ് വി ഡി സതീശൻ ഇവിടെ ചെയ്യുന്നത്. എൽഡിഎഫ് സർക്കാർ സൗജന്യമായി നൽകിയ സ്കൂളുകളിലെ കെ ഫോണിന്റെ ചെലവ് സ്കൂളുകൾ സ്വന്തമായി നടത്തണമെന്നാണ് സർക്കാർ പറയുന്നത്.

മാത്രമല്ല യാതൊരു അറ്റകുറ്റപ്പണിയും നടത്തുന്നില്ല. അധ്യാപകരും വിദ്യാർത്ഥികളും സ്വന്തം ചെലവിൽ നടത്തണമെന്നാണ് പറയുന്നത്. കുട്ടികളുടെ കാര്യം പോലും ചെയ്യാൻ പറ്റാത്ത എന്ത് സർക്കാരാണ് ഇത് എന്ന് അദ്ദേഹം പരിഹസിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )