
കൊടും ചൂടിന് വിരാമം; ആശ്വാസമായി മഴയെത്തി
- മിക്കയിടങ്ങളിലും ജലക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുമ്പോൾ മഴ പെയ്തത് ശുഭ പ്രതീക്ഷയാണ്
കൊയിലാണ്ടി : വേനൽ ചൂടിൽ ആശ്വാസമായി ജില്ലയിൽ പലയിടങ്ങളിലും ഇടിയോടുകൂടി മഴ പെയ്‌തു. തുടർച്ചയായി രണ്ട് ദിവസങ്ങളിൽ മഴയുടെ ലക്ഷണം കാണിച്ചുകൊണ്ട് മേഘാവൃത അന്തരീക്ഷം ഉണ്ടായിരുന്നുവെങ്കിലും മണ്ണറിഞ്ഞ മഴ ഇന്ന് രാവിലെയാണ് പെയ്തത്.
മിക്കയിടങ്ങളിലും ജലക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുമ്പോൾ മഴ പെയ്തത് ശുഭ പ്രതീക്ഷകൂടിയാണ്. രണ്ട് മൂന്ന് ദിവസം കൂടി മഴ തുടരുകയാണെങ്കിൽ ജലക്ഷാമം കുറയുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.
CATEGORIES News