
സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യയിലെ അമേരിക്കൻ പൗരന്മാർക്ക് നിർദേശവുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്
- യുഎസ് താത്പര്യങ്ങൾ ഇറാൻ ലക്ഷ്യമിടുന്നുണ്ടെന്നും മേഖല വിടുകയോ മടങ്ങാൻ തയ്യാറായിരിക്കുകയോ വേണമെന്നാണ് നിർദേശം.
വാഷിങ്ടൺ: സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യയിലെ അമേരിക്കൻ പൗരന്മാർക്ക് നിർദേശവുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുഎസ് താത്പര്യങ്ങൾ ഇറാൻ ലക്ഷ്യമിടുന്നുണ്ടെന്നും മേഖല വിടുകയോ മടങ്ങാൻ തയ്യാറായിരിക്കുകയോ വേണമെന്നാണ് നിർദേശം. എഫ് 22 റാപ്റ്റർ പോർ വിമാനത്തിന്റെ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് ട്രംപ് ഇറാനെതിരെ വീണ്ടും ഭീഷണി മുഴക്കി. ഇറാൻ കറൻസിയെ തകർത്തുവെന്നും പണപ്പെരുപ്പത്തിൽ ഇറാൻ വലയുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ പ്രത്യാക്രമണം കടുപ്പിക്കുമെന്ന നിലപാടിലാണ് ഇറാൻ.

ഇറാന് നേരെ വൻ ആക്രമണത്തിന് തുനിഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.പശ്ചിമേഷ്യയിലെ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിടുമെന്നാണ് ഇറാന്റെ പ്രധാന മുന്നറിയിപ്പ്. ഇറാനെ ആക്രമിക്കാൻ ഇസ്രായേൽ സേനയും തയ്യാറെടുപ്പ് നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ തുർക്കിയും ഖത്തറും മധ്യസ്ഥ നീക്കം സജീവമാക്കിയിട്ടുണ്ട്.
