
വീടുകൾ പൂട്ടി യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായ കേരള പോലീസിൻറെ പോൽ – ആപ്പ്
- സംസ്ഥാനത്ത് ഇതിനോടകം 31,188 പേരാണ് സുരക്ഷയുടെ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുള്ളത്.
തിരുവനന്തപുരം:അവധിക്കാലത്തോ മറ്റ് ആവശ്യങ്ങൾക്കോ വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവർക്ക് വലിയൊരാശ്വാസമാവുകയാണ് കേരള പോലീസിന്റെ സുരക്ഷാ സംവിധാനം. പോലീസിൻ്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ-ആപ്പ് (POL-APP) വഴി യാത്ര പോകുന്ന വിവരം മുൻകൂട്ടി അറിയിച്ചാൽ വീട്ടിലും പരിസരത്തും പ്രത്യേക പോലീസ് നിരീക്ഷണം ഏർപ്പെടുത്തും. സംസ്ഥാനത്ത് ഇതിനോടകം 31,188 പേരാണ് സുരക്ഷയുടെ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുള്ളത്.

എങ്ങനെ അപേക്ഷിക്കാം? പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ പോൽ-ആപ്പ് ഡൗൺലോഡ് ചെയ്‌ത ശേഷം അതിലെ ‘ലോക്ക്‌ഡ് ഹൗസ് ഇൻഫർമേഷൻ’ എന്ന വിഭാഗത്തിലാണ് ഇതിനായി അപേക്ഷ നൽകേണ്ടത്. സാധാരണക്കാർക്കും വളരെ ലളിതമായി ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്
CATEGORIES News
