
സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യത്തിനുനുള്ള വരുമാന പരിധി ഒഴിവാക്കി;ഇനി മുതൽ എല്ലാ രോഗികൾക്കും പേവാർഡ്
- വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡ് നൽകാനാണ് മന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യത്തിനുനുള്ള വരുമാന പരിധി ഒഴിവാക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഇനി മുതൽ എല്ലാ രോഗികൾക്കും പേവാർഡ് അനുവദിക്കണെന്ന് ഉത്തരവിൽ പറയുന്നു.നേരത്തെ 1600 രൂപയ്ക്ക് മുകളിൽ മാസവരുമാനം ഉള്ളവർക്ക് മാത്രമേ പേ വാർഡ് നൽകിയിരുന്നുള്ളു. പലപ്പോഴും ആശുപത്രികളിലെത്തുന്നവർ മാസവരുമാനം കുറച്ച് പറയുന്നതുകൊണ്ടുതന്നെ പിന്നീട് പേ വാർഡ് കിട്ടുന്നത് ശ്രമകരമായിരുന്നു. ഈ ചട്ടം മാറ്റണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.

പുതിയ ഉത്തരവ് അനുസരിച്ച് ഇനി സർക്കാർ ആശുപത്രികളിൽ പേ വാർഡ് സൗകര്യം വരുമാനപരിധിയുടെ അടിസ്ഥാനത്തിൽ ആയിരിക്കില്ല. വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡ് നൽകാനാണ് മന്ത്രിയുടെ നിർദേശം. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ്.
CATEGORIES News
