
എം.ഡി.എം.എ കേസ്; കോടതി വളപ്പിൽ കണ്ണീരണിഞ്ഞ അധ്യാപിക കീർത്തനയുടെ വാദങ്ങളെല്ലാം പൊളിച്ചടുക്കി പൊലീസ്
- കുറ്റം നിഷേധിച്ച കീർത്തനയുടെ അക്കൗണ്ട് വഴി കഴിഞ്ഞ 5 മാസത്തിനിടെ 15 ലക്ഷം രൂപയുടെ ലഹരി ഇടപാട് നടന്നതായി പോലീസ് കണ്ടെത്തി.
വടകര : എം.ഡി.എം.എ കേസിൽ പിടിയിലായ അധ്യാപിക കീർത്തനയ്ക്കെതിരെ കൂടുതൽ തെളിവുകളുമായി പോലീസ്. മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനയായി കുറ്റം നിഷേധിച്ച കീർത്തനയുടെ അക്കൗണ്ട് വഴി കഴിഞ്ഞ 5 മാസത്തിനിടെ 15 ലക്ഷം രൂപയുടെ ലഹരി ഇടപാട് നടന്നതായി പോലീസ് കണ്ടെത്തി. മറ്റ് പ്രതികളായ അധ്യാപികമാരെയും അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങും.

താൻ തെറ്റുകാരിയല്ലെന്നും അക്കൗണ്ടുകൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും പറഞ്ഞ് കോടതി വളപ്പിൽ കണ്ണീരണിഞ്ഞ അധ്യാപിക കീർത്തനയുടെ വാദങ്ങളെല്ലാം പൊളിയുകയാണ്.
CATEGORIES News
