മന്ത്രി എൻ ഷംസുദ്ദീന് നേരെ കരിങ്കൊടി കാണിച്ചു പ്രതിഷേധം

മന്ത്രി എൻ ഷംസുദ്ദീന് നേരെ കരിങ്കൊടി കാണിച്ചു പ്രതിഷേധം

  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കരിങ്കൊടി പ്രതിഷേധത്തിൽ ബിജെപി -യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്തു. 10 പ്രവർത്തകർക്കെതിരെയാണ് റെയിൽവേ പോലീസ് കേസെടുത്തത്

കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കരിങ്കൊടി പ്രതിഷേധത്തിൽ ബിജെപി -യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്തു. 10 പ്രവർത്തകർക്കെതിരെയാണ് റെയിൽവേ പോലീസ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് മന്ത്രി എൻ ഷംസുദ്ദീന് നേരെ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കാസർകോട് സ്കൂളുകളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെ ചോദ്യാവലി വിവാദത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തിരുന്നു. വിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തത് അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞിരുന്നു.വിഷയത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കോ അധ്യാപകർക്കോ പങ്കുണ്ടെന്ന് വ്യക്തമായാൽ അവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ വകുപ്പിന്റെയോ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിൽ ഉള്ളതല്ല ഈ പരിപാടിയെന്നും പ്രാദേശികമായി തയ്യാറാക്കിയ ചോദ്യാവലിയാണ് മത്സരത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )