ചെറുവണ്ണൂർ മേൽപ്പാലം പ്രവൃത്തി ; ഇന്നുമുതൽ ഗതാഗത നിയന്ത്രണം

ചെറുവണ്ണൂർ മേൽപ്പാലം പ്രവൃത്തി ; ഇന്നുമുതൽ ഗതാഗത നിയന്ത്രണം

  • രാമനാട്ടുകര ഭാഗത്തുനിന്ന് കോഴിക്കോട് ടൗൺ ഭാഗത്തേക്കുള്ള വാഹനങ്ങൾ പന്തീരാങ്കാവ് വഴി പോകണമെന്ന് കോഴിക്കോട് സിറ്റി പൊലീസ് അറിയിച്ചു.

കോഴിക്കോട്: ചെറുവണ്ണൂർ മേൽപ്പാലം പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം. സർവീസ് റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാലാണ് ഫറോക്ക് പുതിയ പാലം മുതൽ ചെറുവണ്ണൂർ വരെ ഗതാഗത നിയന്ത്രണം.
രാമനാട്ടുകര ഭാഗത്തുനിന്ന് കോഴിക്കോട് ടൗൺ ഭാഗത്തേക്കുള്ള വാഹനങ്ങൾ പന്തീരാങ്കാവ് വഴി പോകണമെന്ന് കോഴിക്കോട് സിറ്റി പൊലീസ് അറിയിച്ചു. കോഴിക്കോട് നിന്ന് രാമനാട്ടുകര ഭാഗത്തേക്കുള്ള വാഹനങ്ങൾ അരീക്കാട്-നല്ലളം-പന്തീരാങ്കാവ് വഴി പോകണം.

ഗർഡർ ലോഞ്ചിങ് നടക്കുന്നതിനാൽ രാത്രി 10 മണി മുതൽ പുലർച്ചെ 3 മണി വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കുമെന്നും പൊലീസ് അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )