ഇശലിന്റെ സുൽത്താൻ കെ എം കെ വെള്ളയിൽ മെമ്മോറിയൽ അവാർഡ് മുൻ മന്ത്രി ഡോ എം കെ മുനീറിന്

ഇശലിന്റെ സുൽത്താൻ കെ എം കെ വെള്ളയിൽ മെമ്മോറിയൽ അവാർഡ് മുൻ മന്ത്രി ഡോ എം കെ മുനീറിന്

സാഹിത്യകാരൻ യു കെ കുമാരൻ ചെയർമാനും ഒ എം കരുവാരക്കുണ്ട്, കാനേഷ് പൂനൂർ ഫൈസൽ എളേറ്റിൽ,സലാം ഫോക്കസ് എന്നിവർ അംഗങ്ങളുമായ ജ്യൂറി കമ്മറ്റിയാണ് അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത്.

കോഴിക്കോട് : പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായിരുന്ന കെ എം കെ വെള്ളയിലിന്റെ സ്മരണാർത്ഥം ആൾ കേരള മാപ്പിള സംഗീത അക്കാദമി ഏർപ്പെടുത്തുന്ന പ്രഥമ കർമശ്രേഷ്ഠ അവാർഡിന് സാമൂഹ്യ സാംസ്‌കാരിക കലാ സാഹിത്യ രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവും മുൻ മന്ത്രിയുമായ ഡോ എം കെ മുനീർ അർഹനായി. സാഹിത്യകാരൻ യു കെ കുമാരൻ ചെയർമാനും ഒ എം കരുവാരക്കുണ്ട്, കാനേഷ് പൂനൂർ ഫൈസൽ എളേറ്റിൽ,സലാം ഫോക്കസ് എന്നിവർ അംഗങ്ങളുമായ ജ്യൂറി കമ്മറ്റിയാണ് അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത്.അവാർഡ് വിതരണം ആഗസ്ത് 15 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ടൗൺഹാളിൽ നടക്കും.ബഹുമാനപ്പെട്ട വ്യവസായ – ഐ ടി വകുപ്പ് മന്ത്രി ശ്രീ പി കെ കുഞ്ഞാലിക്കുട്ടി അനുസ്മരണ സമ്മേളനം ഉദ്‌ഘാടനവും അവാർഡ് വിതരണവും നടത്തുന്നതാണ്.

ചടങ്ങിൽ ബഹുമാനപ്പെട്ട റവന്യു വകുപ്പ് മന്ത്രി ശ്രീ എ പി അനിൽകുമാർ മുഖ്യാതിഥിയായിരിക്കും.തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ അഡ്വ കെ ജയന്ത് എം എൽ എ, അഡ്വ ഫൈസൽബാബു എം എൽ എ, ഡെപ്യൂട്ടി മേയർ ഡോ എസ് ജയശ്രീ, ശ്രീ,സാഹിത്യകാരൻ ശ്രീ യു കെ കുമാരൻ, ശ്രീ ഒ എം കരുവാരക്കുണ്ട്. ശ്രീ ഫൈസൽ എളേറ്റിൽ, ശ്രീ കാനേഷ് പൂനൂർ തുടങ്ങി കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുതുന്നതാണ്.വൈകുന്നേരം നാല് മണിക്ക് ഇശൽവിരുന്നും സാംസ്കാരി പരിപാടികളെ തുടർന്ന് മ്യൂസിക്കോളജി ബാൻഡ് അവതരിപ്പിക്കുന്ന ഇശൽ നൈറ്റും അരങ്ങേറുന്നതാണ്…പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി എ ഹംസ, ജനറൽ സെകട്ടറി നെല്ലിയോട്ട് ബഷീർ മാസ്റ്റർ,ട്രഷറർ അനീസ് ആദം കൊയപ്പത്തൊടി, വർക്കിങ്ങ് പ്രസിഡന്റ് അഡ്വ പി എം ഹനീഫ്, സീനിയർ വൈസ് പ്രസിഡന്റ് ടി എം സലിം എന്നിവർ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )