
സംസ്ഥാനത്ത് ‘എൻ്റെ പോലീസ് സ്റ്റേഷൻ’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശൻ
- തിരുവനന്തപുരം പേരൂർക്കടയിലാണ് മുഖ്യമന്ത്രി വി ഡി സതീശൻ മൈ പോലീസ് സ്റ്റേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തത്.
തിരുവനന്തപുരം:സംസ്ഥാനത്ത് ‘എൻ്റെ പോലീസ് സ്റ്റേഷൻ’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശൻ. സ്റ്റേഷനുകൾ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.തിരുവനന്തപുരം പേരൂർക്കടയിലാണ് മുഖ്യമന്ത്രി വി ഡി സതീശൻ മൈ പോലീസ് സ്റ്റേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ തൂഫാൻ ആഞ്ഞടിച്ചെന്നും അതേ പോലെയാകും മൈ പോലീസ് സ്റ്റേഷനുകൾ എന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.മൂന്നുമാസം കൊണ്ടാണ് ആഭ്യന്തര വകുപ്പ് ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടത്തിയത്. ഈ ശ്രമം ലോകത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരാതി കൊടുക്കാൻ ചെന്നാൽ അവിടെ നിന്ന് നീതി കിട്ടുമെന്ന് ബോധ്യമുണ്ടാക്കണം. കുറ്റകൃത്യത്തിൻ്റെ സ്വഭാവം മാറി. ക്രൂരമായ കൊലപാതകങ്ങളാണ് നടക്കുന്നത്. ലഹരിയുടെ സ്വാധീനമാണ് അതിനു പിന്നിൽ എന്നും വി ഡി സതീശൻ പറഞ്ഞു.കേരള പോലീസിന്റെ ഏറ്റവും ജനപ്രിയ പദ്ധതിയാണ് മൈ പോലീസ് സ്റ്റേഷനുകൾ എന്നും സമൂഹത്തിലെ മാറ്റങ്ങൾക്ക് അനുസൃതമായി പോലീസിനും മാറ്റങ്ങൾ അനിവാര്യമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പോലീസ് ജനസൗഹൃദമായി മാറണം. ഭരണകൂടത്തിന്റെ മർദ്ദന ഉപകരണം ആയിരുന്നു ഒരുകാലത്ത് പോലീസുകാർ. 484 പോലീസ് സ്റ്റേഷനുകൾ ഒരേ കളറായി. മാറുന്നത് പെയിൻ്റുകൾ മാത്രമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
