
സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്‌ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് യോഗ്യത നിർബന്ധമല്ലെന്ന് വ്യക്തമാക്കി കേരള സർക്കാർ
- സുപ്രീം കോടതിയുടെ സുപ്രധാന ഭരണഘടനാ വിധികൾ മുൻനിർത്തി കാസർഗോഡ് കുമ്പള ഉപജില്ലയിലെ കന്നഡ ഭാഷാ ന്യൂനപക്ഷ സ്കൂളായ കുന്താർ എയുപി സ്കൂളിലെ പ്രഥമാധ്യാപികയുടെ നിയമനത്തിന് അംഗീകാരം നൽകിക്കൊണ്ടാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്
തിരുവനന്തപുരം:സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്‌ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും നിലവിൽ കെ-ടെറ്റ് യോഗ്യത നിർബന്ധമല്ലെന്ന് വ്യക്തമാക്കി കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സുപ്രീം കോടതിയുടെ സുപ്രധാന ഭരണഘടനാ വിധികൾ മുൻനിർത്തി കാസർഗോഡ് കുമ്പള ഉപജില്ലയിലെ കന്നഡ ഭാഷാ ന്യൂനപക്ഷ സ്കൂളായ കുന്താർ എയുപി സ്കൂളിലെ പ്രഥമാധ്യാപികയുടെ നിയമനത്തിന് അംഗീകാരം നൽകിക്കൊണ്ടാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.

സുപ്രീം കോടതി വിധികൾ കൃത്യമായി നടപ്പിലാക്കി ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ടെറ്റ് ഇളവ് അനുവദിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നേരിട്ട് പൊതു ഉത്തരവിറക്കുന്നത് ഇതാദ്യമായാണ്
CATEGORIES News
