
മണ്ഡല തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും
തീർഥാടകരെ സ്വീകരിക്കാനായി ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു
പത്തനംതിട്ട: 41 ദിവസംനീണ്ടുനിൽക്കുന്ന മണ്ഡല തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം നാലുമണിക്കാണ് നട തുറക്കുന്നത്. ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും. തീർഥാടകരെ സ്വീകരിക്കാനായി ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമേ പമ്പയിൽ നിന്ന് തീർഥാടകരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കൂ.

ഒരു ദിവസം എൺപതിനായിരം പേർക്കാണ് ദർശന സൗകര്യം. അറുപത്തി ആറായിരം വെർച്വൽ ക്യൂ വഴിയും പതിനാലായിരം തത്സമയ ബുക്കിങിലൂടെയും. 50 ലക്ഷം ടിൻ അരവണ തയ്യാറായിക്കഴിഞ്ഞെന്ന് ദേവസ്വം വകുപ്പ് അറിയിച്ചു. ഭക്തർ ആവശ്യപ്പെട്ടാൽ അരവണ തപാൽ വഴി എത്തിച്ച് നൽകാനുള്ള സംവിധാനങ്ങളും പൂർത്തിയായി.ഇതോടൊപ്പം അഞ്ചു കൗണ്ടറുകൾ അധികമായി തുറന്നിട്ടുണ്ട്. ഇതോടെ അരവണ അരവണ കൗണ്ടറുകളുടെ എണ്ണം 22 അയി ഉയർന്നു.
പത്തനംതിട്ട: 41 ദിവസം
