
ബി.ജെ.പി വിട്ട നടൻ ദേവൻ ടി.വി.കെ യിലേക്ക്
- ദേവൻ ചേട്ടന് ബിജെപിയിൽ നിന്നിട്ട് ഒന്നും ചെയ്യാൻ സാധിച്ചില്ലെന്ന് നടി പ്രിയങ്ക.
തിരുവനന്തപുരം: ദേവൻ ചേട്ടന് ബിജെപിയിൽ നിന്നിട്ട് ഒന്നും ചെയ്യാൻ സാധിച്ചില്ലെന്ന് നടി പ്രിയങ്ക. എന്തെങ്കിലും ഒരു കാര്യം ചെയ്തായി നിങ്ങൾക്കറിയാമോ?. അദ്ദേഹത്തിന് ചെയ്യണമെന്ന് ആഗ്രഹമുള്ള കാര്യങ്ങളാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയ് അവിടെ ചെയ്യുന്നത്. അതു കണ്ടപ്പോഴാണ് ടിവികെയിൽ ചേരാമെന്ന് അദ്ദേഹത്തിന് തോന്നിയതെന്നും പ്രിയങ്ക പറഞ്ഞു.പറയുന്നവർ പറയട്ടെ. അത് അവർക്കൊരു സുഖമല്ലേ. അവർ നെഗറ്റീവ് അടിച്ചോട്ടെയെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

ബിജെപി വിട്ട നടൻ ദേവൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് യുടെ തമിഴക വെട്രി കഴകത്തിൽ ചേരുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു നടി പ്രിയങ്ക. കഴിഞ്ഞദിവസം നടി പ്രിയങ്കയ്ക്കൊപ്പമാണ് ടിവികെ നേതാക്കൾ ദേവൻ്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്. അടുത്തമാസം തമിഴ്നാട് മുഖ്യമന്ത്രി വിജയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദേവൻ ടിവികെ പ്രവേശനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
