ശബരിമല ഓണസദ്യ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

ശബരിമല ഓണസദ്യ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

  • ബോർഡ് നേരിട്ട് മെസ്സ് വഴി ഭക്തർക്ക് സദ്യ ലഭ്യമാക്കി

പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോർഡ് നേരിട്ട് മെസ്സ് വഴി ഭക്തർക്ക് സദ്യ ലഭ്യമാക്കി. അതേസമയം അന്നദാന മണ്ഡപത്തിൽ പുലാവ് വിളമ്പിയതിൽ സർവീസ് സംഘടനകൾ അതൃപ്തി പ്രകടിപ്പിച്ചു.

എന്നാൽ അനധികൃത പണപ്പിരിവ് ഒഴിവാക്കുകയായിരുന്നു ദേവസ്വം ബോർഡ് ലക്ഷ്യമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ജീവനക്കാർ പണപ്പിരിവ് നടത്തി ഇക്കുറി സദ്യ നടത്തേണ്ടന്നും ദേവസ്വം ബോർഡ് നേരിട്ട് സദ്യ നൽകാനും തീരുമാനിക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )