കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി മെറ്റ

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി മെറ്റ

  • പ്രതിദിനം രണ്ട് മണിക്കൂർ മാത്രമേ ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ പറ്റുകയുള്ളൂ. നിശ്ചിത സമയപരിധി കഴിഞ്ഞാൽ പിന്നീട ആപ്പ് ഉപയോഗം നിയന്ത്രണത്തിലാകും.

വാഷിങ്ടൺ: 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണങ്ങളുമായി മെറ്റ. പ്രതിദിനം രണ്ട് മണിക്കൂർ മാത്രമേ ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ പറ്റുകയുള്ളൂ. നിശ്ചിത സമയപരിധി കഴിഞ്ഞാൽ പിന്നീട ആപ്പ് ഉപയോഗം നിയന്ത്രണത്തിലാകും. ഇതിന് പുറമെ രാത്രി സമയങ്ങളിൽ ആപ്പുകൾ ഉപയോഗിക്കുന്നതിന് പൂർണ്ണ വിലക്കും ഏർപ്പെടുത്തും.

അമേരിക്കയിലെ അറ്റോർണി ജനറൽമാരുടെ കൂട്ടായ്മയുമായുള്ള ഒത്തുതീർപ്പ് വ്യവസ്ഥയുടെ ഭാഗമായാണ് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെയും പ്രദേശങ്ങളിലെയും കൗമാരക്കാർക്കാണ് നിലവിൽ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ കൗമാരക്കാർക്ക് പ്രതിദിനം രണ്ട് മണിക്കൂർ മാത്രമേ ഈ പ്ലാറ്റ്ഫോമുകളിൽ ചിലവഴിക്കാനാകൂ. രക്ഷിതാക്കളുടെ പ്രത്യേക അനുമതിയോടെ മാത്രമേ ഈ സമയപരിധി മാറ്റാൻ സാധിക്കുകയുള്ളൂ. അർധരാത്രി 12 മുതൽ രാവിലെ 6 വരെ കുട്ടികൾക്ക് ആപ്പുകൾ ഉപയോഗിക്കാൻ കഴിയില്ല. ഈ സമയത്തും സ്കൂൾ സമയങ്ങളിലും നോട്ടിഫിക്കേഷനുകൾ ലഭിക്കുന്നതും മെറ്റ ഡിഫോൾട്ടായി ഓഫാക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )