
ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്കായി മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു
- യാത്രാ തിരക്ക് കണക്കിലെടുത്ത് വൺവേ സ്പെഷ്യൽ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്കായി മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. യാത്രാ തിരക്ക് കണക്കിലെടുത്ത് വൺവേ സ്പെഷ്യൽ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്.മംഗളൂരു ജങ്ഷനിൽ നിന്ന് ഇന്ന് രാവിലെ 11:15ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച പുലർച്ചെ 04:00 മണിയ്ക്കാണ് ബംഗളൂരുവിലെത്തുക

കാസർകോട്(എത്തുന്ന സമയം- 11.54) കാഞ്ഞങ്ങാട്(12.14) നീലേശ്വരം(12.24) പയ്യന്നൂർ(12.45) കണ്ണൂർ(ഉച്ചയ്ക്ക് 1.27) തലശ്ശേരി(01.50) വടകര(02.14) കാഴിക്കോട്(03.34) ഷൊർണൂർ(04.30) പാലക്കാട് ജങ്ഷൻ(05.30) എന്നിവിടങ്ങളിൽ കേരളത്തിൽ സ്റ്റാപ്പുകളുണ്ട്. ഒരു എസി ടൂ ടയർ, മൂന്ന് എസി ത്രീടയർ, 10 സ്ലീപ്പർക്ലാസ്, നാല് സെക്കൻഡ് ക്ലാസ് ജനറൽ, രണ്ട് സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് പാൻ കോച്ചുകളുമായാണ് ട്രെയിൻ സർവീസ് നടത്തുക
CATEGORIES News
