
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ;മൃതദേഹങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാതെ വലഞ്ഞ് നേപ്പാൾ
- ഔദ്യോഗിക കണക്കുകൾ പ്രകാരം നേപ്പാളിൽ 2502 പേരെയും ടിബറ്റിൽ 546 പേരെയും ഇനിയും കണ്ടെത്താനുണ്ട്
കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഞായറാഴ്ചയോടെ 797 ആയി. നേപ്പാളിൽനിന്ന് 781 മൃതദേഹങ്ങളും ടിബറ്റിലെ ഗൈറോങ് പോർട്ടിൽനിന്ന് 16 മൃതദേഹങ്ങളുമാണ് ഇതുവരെ കണ്ടെത്തിയത്. ഇവരിൽ ഭൂരിഭാഗത്തെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം നേപ്പാളിൽ 2502 പേരെയും ടിബറ്റിൽ 546 പേരെയും ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തിൽ 275 ഇന്ത്യക്കാരെയും 128 ഇന്ത്യൻ വംശജരെയും നേപ്പാളിൽ കാണാതായി.

49 ഇന്ത്യക്കാരെ ടിബറ്റിലും കാണാതായി. 900 ഇന്ത്യക്കാർ ചൈനയുടെ ഭാഗത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്.രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പ്രളയജലത്തിൽ ജീവൻനഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാതെ വലഞ്ഞ് നേപ്പാൾ. പ്രളയബാധിത പ്രദേശങ്ങളിലെ ആശുപത്രി മോർച്ചറികൾ നിറഞ്ഞുകവിഞ്ഞതോടെ വീണ്ടെടുത്ത നൂറുകണക്കിന് മൃതദേഹങ്ങളിൽ ചിലത് മറവുചെയ്യാൻ തുടങ്ങിയെന്ന് സർക്കാർ ഞായറാഴ്ച അറിയിച്ചു. ഉറ്റവരെ കണ്ടെത്തുന്നതുവരെ മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള താൽക്കാലിക സംവിധാനമായി കണക്കാക്കിയാണ് നടപടി
