
മഴ തുടരും. കോഴിക്കോട്ടും ഇന്ന് ഓറഞ്ച് അലർട്ട്
- കൺട്രോൾ റൂം തുറന്നു
- ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിന് പോവാൻ പാടില്ലെന്ന് നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ തുടരും. കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കേരള തീരത്ത് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിന് പോവാൻ പാടുള്ളതല്ല.
മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കണ്ട്രോൾ ട്രോൾ റൂം തുറന്നു. അത്യാവശ്യഘട്ടങ്ങളിൽ 1077 ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം.
ജില്ലാ പ്രവർത്തന ഓപ്പറേഷൻ സെന്റർ- 0495 2371002, വടകര –0496 2520361,
കൊയിലാണ്ടി –0496 2623100, കോഴിക്കോട് –0495 2372967, താമരശ്ശേരി- 0495 2224088
CATEGORIES News
TAGS CLIMATEERNAKULAMKOZHIKODEMALAPPURAMORANGE ALERTPALAKKADRAINRAIN CONTROL ROOMTHIRUVANANTHAPURAMTHRISSURWAYANAD