സോണിയ ഗാന്ധിയുടെ ആത്മകഥയായ’ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ ഇന്ത്യയിൽ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കും

സോണിയ ഗാന്ധിയുടെ ആത്മകഥയായ’ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ ഇന്ത്യയിൽ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കും

  • പഴയ കവർ പേജിൽ മാറ്റമില്ലാതെയാണ് ഹാർപ്പർ കോളിൻസ് പുസ്ത‌കം പ്രസിദ്ധീകരിക്കുന്നത്.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ ഇന്ത്യയിൽ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കും. നവംബർ 10 ന് നടക്കുന്ന ചടങ്ങിൽ പുസ്തകം പുറത്തിറക്കുമെന്ന് പ്രസാധകരായ ഹാർപ്പർ കോളിൻസ് അറിയിച്ചു. നേരത്തെ സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ റാൻഡം ഹൗസ് പിന്മാറിയിരുന്നു.ഇതേത്തുടർന്നാണ് ഹാർപ്പർ കോളിൻസ് പുസ്‌തക പ്രസാധനത്തിന് തയ്യാറായത്. പഴയ കവർ പേജിൽ മാറ്റമില്ലാതെയാണ് ഹാർപ്പർ കോളിൻസ് പുസ്ത‌കം പ്രസിദ്ധീകരിക്കുന്നത്. വ്യക്തിപരവും രാഷ്ട്രീയവുമായ സംഭവങ്ങൾ ഇഴചേർത്ത് ആവേശകരമായ കഥ പറയുന്ന അത്ഭുതകരവും സമൃദ്ധവുമായ ഓർമ്മക്കുറിപ്പ്” എന്നാണ് ഹാർപ്പർകോളിൻസ് ഇന്ത്യ പുസ്തകത്തെ വിശേഷിപ്പിച്ചത്.

യുദ്ധാനന്തര വെനെറ്റോയിലെ തന്റെ ബാല്യകാലം, ഇന്ത്യയിലേക്ക് വരാനിടയാക്കിയ പ്രണയം, തന്റെയും കുടുംബത്തിന്റേ്റേയും നഷ്‌ടങ്ങൾ വരെ, തന്റെ അസാധാരണ ജീവിതം ഊഷ്മളതയോടെ പുസ്‌തകത്തിൽ തുറന്നു പറയുന്നുവെന്ന് ഹാർപ്പർ കോളിൻസ് വ്യക്തമാക്കുന്നു.പുസ്തകത്തിലെ ചില ഭാഗങ്ങളിൽ മാറ്റങ്ങളും ചില ഒഴിവാക്കലുകളും വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും, സോണിയാഗാന്ധി നിരാകരിച്ചതിനെ തുടർന്നാണ് പെൻഗ്വിൻ പ്രസാധനത്തിൽ നിന്നും പിന്മാറിയത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )