ലഹരിക്കെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ; ജാഗ്രതാ സമിതി രൂപീകരിച്ചു

ലഹരിക്കെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ; ജാഗ്രതാ സമിതി രൂപീകരിച്ചു

  • ലൈബ്രറി കൗൺസിൽ മേഖലാ സമിതി ചെയർമാൻ പി എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു

പയ്യോളി :-പയ്യോളി നഗരസഭ 28ആം ഡിവിഷൻ ജാഗ്രതാ സമിതി രൂപീകരിച്ചു. ലഹരിക്കെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ കുടുംബ കൂട്ടായ്മയിലൂടെ സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡിവിഷൻ തലത്തിൽ ജാഗ്രതാ സമിതി രൂപീകരിക്കുന്നത്. ലൈബ്രറികൗൺസിൽ മേഖലാ സമിതി ചെയർമാൻ പി എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.

വാർഡ് വികസനസമിതി കൺവീനർ പി എം സജീവൻ ആദ്യക്ഷനായിരുന്നു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ഷിജു ക്ലാസ്സ്‌ എടുത്തു.പി കെ ജാഫർ, എം ടി നസീർ, അഡ്വ ഹസനുൽ ബന്ന, പി കെ നാസറുദ്ധീൻ,പി എം വിനീഷ്, പി കെ സൈഫുദ്ധീൻ, പി വി സി അബ്ദുറഹിമാൻ, സി ഡി എസ് മെമ്പർ സുബൈദ പാലേരി, സംസാരിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )