ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

  • ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌ഗരിക്ക് മുഖ്യമന്ത്രി കത്തയച്ചു.

തിരുവനന്തപുരം: ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌ഗരിക്ക് മുഖ്യമന്ത്രി കത്തയച്ചു. തൃശൂർ കൈപ്പമംഗലം വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്.ദേശീയ പാതയിൽ വാഹനങ്ങളുടെ അശാസ്ത്രീയവും നിയമവിരുദ്ധവുമായ പാർക്കിംഗ് തടയുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തണം. മുന്നറിയിപ്പ് സംവിധാനങ്ങൾ വേണമെന്നും കേന്ദ്രമന്ത്രിയ്ക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അടിയന്തരമായി പരിശോധനകൾ നടത്തി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയപാത നിർമ്മാണ മേഖലയിൽ എത്തുന്ന വാഹനങ്ങളുടെയും മറ്റ് ഭാരവാഹനങ്ങളുടെയും അശാസ്ത്രീയവും നിയമവിരുദ്ധവുമായ പാർക്കിംഗ് തടയുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂരിലെ കൈപ്പമംഗലത്ത് കാർ ലോറിയിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഏഴു വിദ്യാർഥികൾ അടക്കം എട്ടുപേരാണ് മരിച്ചത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )