എൽപിജി ബുക്കിങ് നിയന്ത്രണം കേന്ദ്രസർക്കാർ നീക്കി

എൽപിജി ബുക്കിങ് നിയന്ത്രണം കേന്ദ്രസർക്കാർ നീക്കി

  • 25 ദിവസമെന്ന ഏകീകൃത നിബന്ധന നടപ്പിലാക്കാൻ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.

ന്യൂഡൽഹി: എൽപിജി ബുക്കിങ് നിയന്ത്രണം കേന്ദ്രസർക്കാർ നീക്കി. ഗ്രാമപ്രദേശങ്ങളിൽ എൽപിജി ബുക്കിങ്ങിന് 45 ദിവസത്തെ ഇടവേള വേണമെന്ന നിയന്ത്രണമാണ് നീക്കിയത്. പാചകവാതക സിലിണ്ടർ വിതരണം മെച്ചപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ തീരുമാനം നഗര-ഗ്രാമ വ്യത്യാസമില്ലാതെ 25 ദിവസത്തെ ഇടവേളയിൽ ഇനി എൽപിജി ബുക്ക് ചെയ്യാവുന്നതാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു. എൽപിജി ബുക്കിങ്ങിന് 25 ദിവസമെന്ന ഏകീകൃത നിബന്ധന നടപ്പിലാക്കാൻ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായപ്പോൾ, പാചകവാതക വിതരണം തടസ്സപ്പെട്ട ഘട്ടത്തിലാണ് 2026 ഫെബ്രുവരിയിൽ എൽപിജി ബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയത്. നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് 25 ദിവസവും ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾക്ക്25 ദിവസവും ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾക്ക് 45 ദിവസവും ബുക്കിങ് ഇടവേള നടപ്പാക്കുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )