
സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ
- ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ 100 ടൺ സവാള അടിയന്തരമായി എത്തിക്കും.
തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ 100 ടൺ സവാള അടിയന്തരമായി എത്തിക്കും.ആദ്യപടിയായി 20 ടൺ സവാള എത്തി. ഇതിൽ 10 ടൺ മലബാർ മേഖലയിലും 10 ടൺ തെക്കൻ കേരളത്തിലും വിതരണം ചെയ്യും. കിലോയ്ക്ക് 35 രൂപ നിരക്കിലാണ് വിതരണം ചെയ്യുക.ഉടൻ തന്നെ സപ്ലൈകോ വഴിയും വിതരണമുണ്ടാകും. വ്യാഴാഴ്ച 30 ടൺ സവാള കൂടി എത്തും.

പൊതുവിപണിയിൽ 80 രൂപയോളം ഉണ്ടായിരുന്ന സവാള വില ഇപ്പോൾ 65-70 രൂപ നിരക്കിൽ നിൽക്കുകയാണ്.ഇതിൽ നിന്നും വില ഇനിയും താഴോട്ട് വരുമെന്നാണ് പ്രതീക്ഷ. കാസർകോട് ജില്ലയിൽ ഹോർട്ടികോർപ്പിൻ്റെ മൊബൈൽ യൂണിറ്റ് വഴി സവാള വിതരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
CATEGORIES News
