
വൈദ്യുതി മുടങ്ങുന്ന സമയം ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കുന്നതിനായി ഇന്ന് മുതൽ ‘പവർകട്ട് അലർട്ട്’ സംവിധാനം നിലവിൽ വരും
- എത്രയും വേഗം വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെത്തുടർന്നുളള നിയന്ത്രണങ്ങൾ തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി മുടങ്ങുന്ന സമയം ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കുന്നതിനായി ഇന്ന് മുതൽ ‘പവർകട്ട് അലർട്ട്’ സംവിധാനം നിലവിൽ വരും. വൈകീട്ടോടെ ഈ സംവിധാനം പ്രവർത്തനസജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു.ഏകോപനത്തിന്റെ കുറവാണ് സംസ്ഥാനത്തെ വൈദ്യുതി പദ്ധതികൾ മുടങ്ങാൻ കാരണമായതെന്ന് മുൻ മന്ത്രി കെ കൃഷ്ണ്ണൻകുട്ടി പറഞ്ഞത് നന്നായി. ദീർഘകാല കരാർ നഷ്ടമായതും ഇതിൻ്റെ ഭാഗമാണ്. അത് സമ്മതിച്ചതിന് പ്രത്യേകം നന്ദി പറയുന്നു. മുൻസർക്കാരിന്റെ ഏകോപനക്കുറവാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമായത്. എത്രയും വേഗം വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായ പത്താം ദിവസമാണ് കേരളത്തിൽ പവർകട്ട് ഏർപ്പെടുത്തുന്നത്. വൈകീട്ട് 6.30 മുതൽ പുലർച്ചെ ഒരു മണിവരെയുള്ള സമയത്താണ് നിലവിൽ നിയന്ത്രണം ബാധകമാക്കിയിട്ടുള്ളത്. പ്രദേശങ്ങളിലും ഒന്നിധികം തവണ വൈദ്യുതി മുടങ്ങുന്നതായി പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഈ മാസം അവസാനം വരെ വൈദ്യുതി നിയന്ത്രണം തുടരനാണ് സാധ്യത.
