സംസ്ഥാനത്ത് വെയർഹൗസുകളിൽ സൂക്ഷിച്ച കോടികളുടെ മരുന്ന് ഉപയോഗശൂന്യമായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വെയർഹൗസുകളിൽ സൂക്ഷിച്ച കോടികളുടെ മരുന്ന് ഉപയോഗശൂന്യമായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ

  • പത്തുവർഷത്തെ ഇടപാടുകൾ അന്വേഷിക്കാൻ മന്ത്രി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി.

തിരുവനന്തപുരം :സംസ്ഥാനത്ത് വെയർഹൗസുകളിൽ സൂക്ഷിച്ച കോടികളുടെ മരുന്ന് ഉപയോഗശൂന്യമായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ. പത്തുവർഷത്തെ ഇടപാടുകൾ അന്വേഷിക്കാൻ മന്ത്രി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. മരുന്നുകളുടെയും കമ്പനികളുടെയും വിവരങ്ങളെക്കുറിച്ചും അന്വേഷിക്കും. ഒരു മാസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. ഇടത് സർക്കാർ കാലത്ത് ആരോഗ്യവകുപ്പ് വാങ്ങി കൂട്ടിയ കോടികളുടെ മരുന്നും പിപിഇ കിറ്റുമാണ് ഉപയോഗിക്കാതെ നശിച്ച നിലയിൽ കണ്ടെത്തിയത്.സംഭവം ഗുരുതര വീഴ്‌ചയാണെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.

മെഡിക്കൽ സർവീസസ്കോർപ്പറേഷൻറെ
സംസ്ഥാനത്തെ പതിനാറ് വെയർഹൗസുകളിലുമായി കോടികളുടെ മരുന്നാണ്
കൂന്നുകൂടി കിടക്കുന്നത്.ഇതുമൂലം സർക്കാരിന് ഉണ്ടായത് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ പത്ത് വർഷത്തിൽ പലതവണകളായി
വാങ്ങിക്കൂട്ടിയ ജീവൻ രക്ഷാമരുന്നുകളും പിപിഇ കിറ്റും
പൊട്ടിച്ച് പോലും നോക്കാത്ത പെട്ടികളിലുണ്ട്. എല്ലാം കാലാവധി
കഴിഞ്ഞ് ഉപയോഗ്യശൂന്യമായി കഴിഞ്ഞു. കോടികൾ വില വരുന്ന മരുന്നാണ് നശിച്ചുപോയതെന്നാണ് ആരോഗ്യവകുപ്പിൻറെ പ്രാഥമിക അനുമാനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )