നിലവിലുള്ള വൈദ്യുതി നിയന്ത്രണവും പവർകട്ടും എന്ന് അവസാനിക്കും എന്ന് കൃത്യമായ തീയതി ഇപ്പോൾ പറയാൻ സാധിക്കില്ല; മന്ത്രി സണ്ണി ജോസഫ്

നിലവിലുള്ള വൈദ്യുതി നിയന്ത്രണവും പവർകട്ടും എന്ന് അവസാനിക്കും എന്ന് കൃത്യമായ തീയതി ഇപ്പോൾ പറയാൻ സാധിക്കില്ല; മന്ത്രി സണ്ണി ജോസഫ്

  • എൻടിപിസിയിൽ നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്നും വിഷയത്തിൽ എല്ലാ വശങ്ങളും ചർച്ചയിലാണെന്നും മന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ എല്ലാ വഴികളും പരിശ്രമിച്ചുകൊണ്ടിരിക്കുകയാ ണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. എൻടിപിസിയിൽ നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്നും വിഷയത്തിൽ എല്ലാ വശങ്ങളും ചർച്ചയിലാണെന്നും മന്ത്രി വ്യക്തമാക്കി. യൂണിറ്റിന് 30 രൂപ നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന കാര്യം വ്യക്തമാണ്. അതിനാൽ എൻടിപിസിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായും മന്ത്രിസഭയുമായും കൂടുതൽ ചർച്ചകൾ നടത്തേണ്ടതുണ്ട്.

സാമ്പത്തിക സ്രോതസ് കണ്ടെത്തുന്നതും മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നതും അനുസരിച്ചായിരിക്കും ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക.നിലവിലുള്ള വൈദ്യുതി നിയന്ത്രണവും പവർകട്ടും എന്ന് അവസാനിക്കും എന്ന് കൃത്യമായ തീയതി ഇപ്പോൾ പറയാൻ സാധിക്കില്ല. എന്നാൽ എത്രയും വേഗത്തിൽ പ്രതിസന്ധി പരിഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്രത്തിൽ നിന്ന് ലഭിച്ച 250 മെഗാവാട്ടും സ്വാപ്പ് കരാർ വഴിയുള്ള വിഹിതവും അടക്കം ലഭിച്ചുതുടങ്ങുന്നത് പ്രതിസന്ധിക്ക് ഒരു പരിധിവരെ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )