
സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
- യുഡിഎഫ് എന്നാൽ ഇരുട്ടാണെന്നും എൽഡിഎഫ് ആണ് വെളിച്ചമെന്നും അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരം:സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യുഡിഎഫ് എന്നാൽ ഇരുട്ടാണെന്നും എൽഡിഎഫ് ആണ് വെളിച്ചമെന്നും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫ് മൗനത്തിലാണെന്നും എന്ന് വൈദ്യുതി ലഭിക്കുമെന്ന കാര്യത്തിൽ മന്ത്രിക്ക് ഉത്തരമില്ലെന്നും അദ്ദേഹം വിമർശിച്ചു. വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് മാഖ്യമന്ത്രിയെ കാണാനില്ല എന്നും ബിനോയ് വിശ്വം പരിഹസിച്ചു.വൈദ്യുതി ആരുടെയും ഔദാര്യമല്ലെന്നും മറിച്ച് അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ എന്നതാണ് യുഡിഎഫിന്റെ നിലപാട്. ജീവിക്കാൻ വേണ്ടി സമരം ചെയ്തേ തീരുയെന്ന അവസ്ഥ ഉണ്ടാകുന്നു. ആർക്കും സമരം ചെയ്യണമെന്ന് ഒരു വാശിയുമില്ല. സമരം ചെയ്യാൻ സർക്കാർ വെല്ലുവിളിക്കുകയാണ്. ആ വെല്ലുവിളി കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

വൈദ്യുതി കരാർ റദ്ദാക്കിയത് എൽഡിഎഫ് അല്ലെന്നും റെഗുലേറ്ററി കമ്മീഷനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ 800 മെഗാവാട്ടിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഗ്രിഡ്കോ ഒഡീഷ വഴി 75 മെഗാവാട്ടും എസിബിഐഎൽ നിന്നും 15 മെഗാവാട്ട് വൈദ്യുതി ലഭിച്ചെന്നും കെഎസ്ഇബി വ്യക്തമാക്കി.ഇതോടെ മുൻപ് ഷെഡ്യൂൾ ചെയ്തതിലും നേരത്തെ വൈദ്യുതി നിയന്ത്രണം പിൻവലിക്കാൻ സാധിക്കുമെന്ന് കെഎസ്ഇബി പറഞ്ഞിരുന്നു.എന്നാൽ സംസ്ഥാനത്ത് വൈദ്യുത ഉപഭോഗം ഉയർന്ന നിലയിൽത്തന്നെ തുടരുന്ന സാഹചര്യത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായി.
