
സിഎംആർഎൽ-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാടുകേസ്;സിപിഎമ്മിനെ തള്ളി സിപിഐ
- മാസപ്പടി കേസിലെ ഇഡി റൈഡിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ച വേളയിലാണ് രാഷ്ട്രീയവും ബിസിനസും വേറെയാണെന്ന് ബിനോയ് വിശ്വം പറഞ്ഞത്.
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാടുകേസിലെ ഇഡി റെയ്ഡിൽ സിപിഎം രാഷ്ട്രീയ പ്രതിരോധം തീർക്കവേ സിപിഎമ്മിനെ തള്ളി സിപിഐ. രാഷ്ട്രീയവും ബിസിനസും രണ്ടും രണ്ടാണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. മാസപ്പടി കേസിലെ ഇഡി റൈഡിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ച വേളയിലാണ് രാഷ്ട്രീയവും ബിസിനസും വേറെയാണെന്ന് ബിനോയ് വിശ്വം പറഞ്ഞത്.

‘ഇതിലൊന്നും സിപിഐ കക്ഷിയേ അല്ല. ഇത്തരം കൊടുക്കൽ വാങ്ങലുകളിൽ ഒരു പങ്കും സിപിഐക്കില്ല.ഉണ്ടാവുകയുമില്ല. സിപിഐക്ക് ഒന്നും പറയാനില്ല. ഇടതുപക്ഷ രാഷ്ട്രീയം വേറെ. ബിസിനസ് വേറെ’, എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
CATEGORIES News
